Spark പുതുതായി ഒരു അപ്ഡേഷൻ വന്നിട്ടുണ്ട്. എയ്ഡഡ് സ്കൂൾകാരുടെ grade, increment, transfer authentication ചെയ്യണമെങ്കിൽ ഇപ്പോൾ ടു സ്റ്റെപ്പ് വേരിഫിക്കേഷൻ നടത്തേണ്ടതുണ്ട്. അതിനായി ആദ്യം തന്നെ അഡ്മിനിസ്ട്രേഷൻ മെനുവിൽ ക്രിയേറ്റ് വേരിഫിക്കേഷൻ യൂസർ എന്ന മെനു പ്രകാരം ഓഫീസിൽ ഉള്ള സീനിയർ ക്ലർക്ക് മുതൽ മുകളിലോട്ടുള്ള ഏതെങ്കിലും ഒരു ജീവനക്കാരനെ പ്രിവിലേജ് കൊടുക്കണം.അങ്ങനെ സെറ്റ് ചെയ്യപ്പെടുന്നതായ ജീവനക്കാരന് ഇൻഡിവിജ്വൽ ലോഗിൻ ഉണ്ടായിരിക്കുകയും വേണം. ശേഷം ടിയാൻറെ ഇൻഡിവിജ്വൽ ലോഗിനിൽ പ്രവേശിച്ചു കഴിഞ്ഞാൽ എയ്ഡഡ് സ്കൂളുകളിൽ നിന്നും വന്നതായ അപേക്ഷകൾ അവിടെ കാണാവുന്നതാണ്. ആയത് അവിടെനിന്നും വേരിഫിക്കേഷൻ നടത്തി ഫോർവേഡ് ചെയ്യുക. ഇത്തരത്തിൽ ഫോർവേഡ് ചെയ്തു കഴിഞ്ഞാൽ ആയത് PA, SS ലോഗിനിൽ എത്തുന്നതാണ്. ശേഷം DDO ലോഗിനിൽ പ്രവേശിച്ചു DSC ഉപയോഗിച്ച് authentication ചെയ്യുക
No comments:
Post a Comment