GPF CREDIT CARD 2025-26 UPDATED IN https://ksemp.agker.cag.gov.in/ ...

3 Jun 2026

 ഉച്ചഭക്ഷണം രാവിലെ കണക്കെടുപ്പിന് പ്രധാനാധ്യാപകർക്ക് സഹായവുമായി +2 ക്കാരന്റെ ആപ്പ് NMHelper. ആവശ്യമുള്ളവർക്ക് ബന്ധപ്പെടാം. www.nmhelper.in എന്ന വെബ്സൈറ്റിൽ കുടുതൽ വിവരങ്ങൾ ലഭ്യമാണ്.


മലപ്പുറം : സ്കൂൾ തുടങ്ങി 10 മിനിറ്റിനുള്ളിൽ MDMS സൈറ്റിൽ കുട്ടികളുടെ എണ്ണം എന്റർ ചെയ്യൽ കൂടുതൽ ഡിവിഷനുളള സ്കൂളുകളിൽ വലിയ പ്രയാസമാണ്. നിലവിൽ ഓരോ ഡിവിഷനിലും പോയി കണക്കെടുക്കെടുത്ത് കൺസോളിഡേറ്റ് ചെയ്ത് വേണം ചെയ്യാൻ. പല സ്കൂളുകാരും വാട്സ് അപ്പിൽ കുട്ടികളുടെ എണ്ണമെടുത്തത് ഒരാളിരുന്ന് മാന്വലായി കൂട്ടിയാണ് ചെയ്യുന്നത്. ഈ ജോലി ചെയ്യാൻ തന്നെ 2 മണിക്കൂറിലേറെ എടുക്കും.


അതിനൊരു പരിഹാരവുമായി മലപ്പുറം ജില്ലയിലെ ചെറുകുളമ്പ ഐകെടി ഹയർസെക്കണ്ടറി സ്കൂളിലെ കെ നിഷാൽ NMHelper എന്ന പേരിൽ ആപ്പ് ലോഞ്ച് ചെയ്യാൻ പോകുന്നത്. NMHelper എന്ന് ആപ്പ് ന്റെ സേവനം ആവശ്യമുള്ളവർക്ക് 8089392112 നമ്പറിലുള്ള വാട്സ്അപ്പിൽ സ്കൂളിന്റെ കോഡ്, സ്കൂളിന്റെ പേര് (ഇംഗ്ലീഷിൽ), ആവശ്യമുള്ള ഡിവിഷനുകളുടെ എണ്ണം എന്നിവ അറിയിച്ചാൽ ലഭിക്കുന്നതായിരിക്കും. 


രണ്ട് ലോഗിനുകളാണ് ഉള്ളത്. ആകെ ഡിവിഷനുകൾ സെറ്റ് ചെയ്ത് ലഭിച്ചാൽ നിങ്ങളുടെ സ്കൂളിന്റെ കോഡ് വെച്ച് തന്നെ എച്ച്എം ന് ലോഗിൻ ചെയ്യാവുന്നതാണ്.

No comments: