പ്രിയ അധ്യാപകരേ, ജീവനക്കാരേ
സെപ്റ്റംബർ മാസം ഗ്രൂപ്പ് ഇൻഷ്വറൻസ് സ്‌കീം (GIS)പ്രീമിയം വർദ്ധിപ്പിക്കാനുള്ള സമയമാണ്. പലരും നിസ്സാരമായി തള്ളിക്കളയുന്ന ഒന്നാണ് ഗ്രൂപ്പ് ഇൻഷ്വറൻസ് എങ്കിലും *സർവ്വീസിലിരിക്കെ ഒരു ജീവനക്കാരൻ മരണപ്പെട്ടാൽ അദ്ദേഹത്തിൻ്റെ അവകാശികൾക്ക് കിട്ടുന്ന ഏറ്റവും വലിയ ആനുകൂല്യമാണിത്.* 13/02/2019 ലെ സ.ഉ(അച്ചടി) നം 10/2019/ധന ഉത്തരവ് *പ്രകാരം 10 രൂപ പ്രീമിയത്തിന് 20000 രൂപ എന്ന നിരക്കിൽ ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കും. അതായത് 1000 രൂപ മാസം GIS ൽ അടക്കുന്ന ജീവനക്കാരന് 20 ലക്ഷം രൂപയും 2000 രൂപ മാസം GIS ൽ അടക്കുന്ന ജീവനക്കാരന് 40 ലക്ഷം രൂപയും മരണപ്പെട്ടാൽ ലഭിക്കും.*
28/11/2021 ലെ സ. ഉ.(അച്ചടി) നമ്പർ 156/2021/ധന ഉത്തരവ് പ്രകാരം 23700-52600 Scale of pay ക്ക് താഴെ വരുന്ന ഗ്രൂപ്പ് D ജീവനക്കാർക്ക് 400 മുതൽ 800 വരേയും, 23700-52600 മുതൽ 50200-105300 ന് താഴെ വരുന്ന ഗ്രൂപ്പ് C ജീവനക്കാർക്ക് 800 മുതൽ 1600 വരേയും 50200-105300 മുതൽ 77200-140500 ന് താഴെയുള്ള ഗ്രൂപ്പ് B ജീവനക്കാർക്ക് 1000 മുതൽ 2000 വരെ യും അതിനു മുകളിലുള്ള Scale of Pay യുള്ളവർക്ക് 1500 മുതൽ 2000 വരെയും പ്രതിമാസ പ്രീമിയം അടയ്ക്കാം. സീനിയർ ഗ്രേഡ് HST, പ്രൈമറി HM തുടങ്ങി 50200- 105300 ഉം മേലോട്ടും Scale of pay ഉള്ള എല്ലാവരും 2000 രൂപ GIS പ്രതിമാസപ്രീമിയം അടച്ചാൽ ജീവന ഞാൻ സർവീസിലിരിക്കെ മരണപ്പെട്ടാൽ 4000000 (40 ലക്ഷം) രൂപ അവകാശികൾക്ക് ലഭിക്കും. ക്ലാർക്ക് പ്രൈമറി ടീച്ചർ ഉൾപ്പെടുന്ന ഗ്രൂപ്പ് C വിഭാഗത്തിൽ പെട്ടവർ 1600 രൂപയടച്ചാൽ 32 ലക്ഷം രൂപയും കവറേജ് ലഭിക്കും. വർഷത്തിൽ ഒരിക്കൽ സെപ്റ്റംബറിലെ ശമ്പളത്തോടൊപ്പമാണ് പുതുക്കിയ GIS അടക്കാൻ അവസരമുള്ളത്. മറക്കരുത്, നമ്മുടെ കുടുംബത്തിൻ്റെ സാമ്പത്തിക സുരക്ഷിതത്വത്തിനുള്ള പ്രധാനമായ ഒന്നാണ് GIS