*GPF CREDIT CARD UPLOADED IN ksemp site.ഓണാശംസകള്‍*....അധ്യാപകദിനാശംസകള്‍....നബിദിനാശംസകള്‍...

13 Sept 2025

 *അക്കൗണ്ടന്റ് ജനറൽ ഓഫീസ് അദാലത്ത്* 

കേരള സർക്കാരിൽ സേവനമനുഷ്ഠിക്കുന്ന / വിരമിച്ച ജീവനക്കാരുടെയും, കുടുംബ പെൻഷൻകാരുടെയും പെൻഷൻ, ജിപിഎഫ് കേസുകളുമായി ബന്ധപ്പെട്ട് ദീർഘകാലമായി നിലനിൽക്കുന്ന പരാതികൾ പരിഹരിക്കുന്നതിന് അക്കൗണ്ടന്റ് ജനറൽ ഓഫീസ് അദാലത്തുകൾ നടത്തുന്നു. ഒക്ടോബർ 14 ന് തിരുവനന്തപുരം അക്കൗണ്ടന്റ് ജനറൽ ഓഫീസിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, 21 ന് എറണാകുളം ഗോൾഡൻ ജൂബിലി റോഡിലുള്ള അക്കൗണ്ടന്റ് ജനറൽ ബ്രാഞ്ച് ഓഫീസിൽ ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, 27 ന് കോഴിക്കോട് ജവഹർ നഗറിലെ അക്കൗണ്ടന്റ് ജനറൽ ബ്രാഞ്ച് ഓഫീസിൽ കോഴിക്കോട്, പാലക്കാട്, മലപ്പുറം, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകൾക്കുള്ള അദാലത്തുകൾ നടത്തും.


അദാലത്തിൽ പരാതികൾ സമർപ്പിക്കുന്നതിനുള്ള നിർദ്ദിഷ്ട ഫോർമാറ്റ് www.agker.ae@cag.gov.in - ൽ ലഭ്യമാണ്. പെൻഷൻ അല്ലെങ്കിൽ കുടുംബ പെൻഷൻ സംബന്ധിച്ച പരാതികൾ pensionadalat.ker.ae@cag.gov.in - ലും ജിപിഎഫുമായി ബന്ധപ്പെട്ട പരാതികൾ gpfadalat.ker.ae@cag.gov.in - ലും അയക്കണം. 'പെൻഷൻ/ജി പി എഫ് അദാലത്തിനു വേണ്ടിയുള്ള അപേക്ഷ' എന്ന് എഴുതിയ പരാതികൾ അക്കൗണ്ടന്റ് ജനറൽ (എ & ഇ), കേരള, എംജി റോഡ്, തിരുവനന്തപുരം 695001 എന്ന വിലാസത്തിലും അയക്കാം. അദാലത്തിന് കുറഞ്ഞത് 15 ദിവസം മുമ്പെങ്കിലും ലഭിക്കുന്ന പരാതികൾ മാത്രമേ പരിഗണിക്കുകയുള്ളൂ. കോടതിയുടെ പരിഗണയിലുള്ളതും കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ ലഭിച്ച പരാതികളും അദാലത്തിൽ പരിഗണിക്കില്ല.

FORM 

No comments: