*GPF CREDIT CARD UPLOADED IN ksemp site.*.

8 Jan 2012

എല്ലാ പ്രൈമറി സ്കൂള്‍ ഹെഡ്മാസ്റ്റര്‍മാരെയും ക്ലാസ് ചാര്‍ജില്‍നിന്ന് ഒഴിവാക്കണം

എല്ലാ പ്രൈമറി സ്കൂള്‍ ഹെഡ്മാസ്റ്റര്‍മാരെയും ക്ലാസ് ചാര്‍ജില്‍നിന്ന് ഒഴിവാക്കണം
..........................എല്ലാ പ്രൈമറി സ്കൂള്‍ ഹെഡ്മാസ്റ്റര്‍മാരെയും ക്ലാസ് ചാര്‍ജില്‍നിന്ന് ഒഴിവാക്കണമെന്ന് കെഎസ്ടിഎ സംസ്ഥാനകമ്മിറ്റി ആവശ്യപ്പെട്ടു. ഗുണനിലവാരമുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശമായി അംഗീകരിച്ച കേരളത്തില്‍ പുതിയ പാഠ്യപദ്ധതി നിലവില്‍വന്നതുമുതല്‍ അധ്യാപകരും പൊതുസമൂഹവും ആവശ്യപ്പെടുന്ന കാര്യമാണ് പ്രൈമറി ഹെഡ്മാസ്റ്റര്‍മാരെ ക്ലാസ് ചാര്‍ജില്‍നിന്ന് ഒഴിവാക്കി പകരം അധ്യാപകരെ നിയമിക്കണമെന്നത്. എന്നാല്‍ , ദേശീയ വിദ്യാഭ്യാസ അവകാശനിയമം കേരളത്തില്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി പ്രൈമറി ഹെഡ്മാസ്റ്റര്‍മാരെ ക്ലാസ് ചാര്‍ജില്‍നിന്ന് ഒഴിവാക്കാന്‍ എസ്എസ്എ വഴി പണം അനുവദിച്ചപ്പോള്‍ 2677പേരെ മാത്രമാണ് ക്ലാസ് ചാര്‍ജില്‍നിന്ന് ഒഴിവാക്കിയത്. 9355 പ്രൈമറി ഹെഡ്മാസ്റ്റര്‍മാരെയും ക്ലാസ് ചാര്‍ജില്‍നിന്ന് ഒഴിവാക്കാനാവശ്യമായ ഫണ്ട് ലഭ്യമാണെന്നിരിക്കെ 30 ശതമാനംപേരെ മാത്രം ക്ലാസ്ചാര്‍ജില്‍നിന്ന് ഒഴിവാക്കിയത് ഗൂഢലക്ഷ്യത്തോടെയാണ്. ബഹുഭൂരിപക്ഷംവരുന്ന സ്കൂളുകളുടെ ഗുണനിലവാരം നഷ്ടപ്പെടുത്തി സ്വാഭാവികമായ പിന്നോക്കാവസ്ഥയിലേക്ക് തള്ളിവിടുകയും നിര്‍ത്തലാക്കുകയുമെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ നീങ്ങുന്നത്. ഗുണനിലവാരമുള്ള വിദ്യാഭ്യാസം മുഴുവന്‍ കുട്ടികള്‍ക്കും ലഭ്യമാക്കാന്‍ എല്ലാ പ്രൈമറി ഹെഡ്മാസ്റ്റര്‍മാരെയും ക്ലാസ് ചാര്‍ജില്‍നിന്ന് ഒഴിവാക്കി പകരം അധ്യാപകരെ നിയമിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ജനറല്‍ സെക്രട്ടറി എം ഷാജഹാന്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടു.

No comments: