TERMINAL SURRENDER PAY REVISION ARREAR 3rd UPDATED IN SPARK

29 Apr 2024

  ഇ-ഗ്രാന്റ്സ് പ്രീമെട്രിക് അറിയിപ്പുകൾ 2024-25

*സ. ഉ (സാധാ) നം. 632/2023/SCSTD തീയതി 24/05/2023*

*സ. ഉ (പി) നം. 9/2023/SCSTD തീയതി 26/12/2023*

എന്നിവയുടെ അടിസ്ഥാനത്തിൽ ഇ-ഗ്രാന്റ്സ് പ്രീമെട്രിക് സ്കോളർഷിപ്പ് പദ്ധതിയിലും മറ്റു പദ്ധതികൾക്കായുള്ള അപേക്ഷകളിൽ ജാതി, വരുമാന സർട്ടിഫിക്കറ്റുകൾക്കു പകരം ഇ-ഗ്രാന്റ്സ് ID നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടും 2024-25 വർഷം മുതൽ ചുവടെ പറയുന്ന മാറ്റങ്ങൾ വരുത്തുകയാണ്.

✅ വിദ്യാർഥികളുടെ ജാതി സർട്ടിഫിക്കറ്റ് സ്ഥാപന മേധാവി പരിശോധിക്കുന്ന രീതി മാറ്റി ജാതി സർട്ടിഫിക്കറ്റ് e-district മുഖേന സ്കൂളിൽ നിന്നും ഓൺലൈനായി വാലിഡേറ്റ് ചെയ്യണം.

✅ നിലവിൽ ഇ-ഗ്രാന്റ്സ് സൈറ്റിലുള്ള എല്ലാ വിദ്യാർഥികളുടെയും ജാതി സർട്ടിഫിക്കറ്റ് 2024-25 വർഷം e-district മുഖേന സ്കൂളിൽ നിന്നും ഓൺലൈനായി വാലിഡേറ്റ് ചെയ്യണം. ഇപ്രകാരം വാലിഡേറ്റ് ചെയ്യുന്ന സർട്ടിഫിക്കറ്റിന് LP, UP, HS തലങ്ങളിൽ സാധുതയുണ്ടായിരിക്കും. അതായത് ഒന്നാം ക്ലാസിൽ നടത്തുന്ന വാലിഡേഷൻ നാലാം ക്ലാസ് വരെ സാധുവായിരിക്കും. പ്രസ്തുത വിദ്യാർഥി പിന്നീട് അഞ്ചാം ക്ലാസിൽ ജാതി സർട്ടിഫിക്കറ്റ് വാലിഡേറ്റ് ചെയ്താൽ മതി.

✅ വാലിഡേറ്റ് ചെയ്യുന്ന ഓൺലൈൻ സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട SCDO പരിശോധിച്ച് അപ്രൂവ് ചെയ്യുന്ന മുറക്കു മാത്രമേ സ്കൂളിൽ നിന്നും സ്കോളർഷിപ്പ് അപേക്ഷ അയക്കുവാൻ കഴിയുകയുള്ളൂ.

✅ പഠനമുറി, ശ്രീ അയ്യങ്കാളി സ്കോളർഷിപ്പ് പോലെയുള്ള വരുമാന അധിഷ്ഠിതമായ സ്കീമുകൾക്ക് അപേക്ഷിക്കുവാൻ മേലിൽ ഇ-ഗ്രാന്റ്സ് ID യാണ് പരിഗണിക്കുന്നതെന്നതിനാൽ ഇ-ഗ്രാന്റ്സ് ID ജനറേറ്റ് ചെയ്യുന്നതിനു വേണ്ടി അഞ്ചാം ക്ലാസ് മുതലുള്ള വിദ്യാർഥികൾ ജാതി സർട്ടിഫിക്കറ്റിനൊപ്പം വരുമാന സർട്ടിഫിക്കറ്റ് കൂടി വാലിഡേറ്റ് ചെയ്യേണ്ടതാണ്. [എന്നാൽ സ്റ്റേറ്റ് പ്രീമെട്രിക് സ്കോളർഷിപ്പ് പദ്ധതികളായ ലംപ്സം ഗ്രാന്റ്, എഡ്യൂക്കേഷൻ എയ്ഡ്, പ്രതിമാസ സ്റ്റൈപ്പന്റ് എന്നിവക്ക് വരുമാനം ബാധകമല്ലെന്നത് പ്രത്യേകം ശ്രദ്ധിക്കുക]

✅ പ്രീ മെട്രിക് സ്കോളർഷിപ്പ് പദ്ധതിക്കായി 2024-25 വർഷം സ്ഥാപന തല ലോഗിൻ ഓപ്പൺ ചെയ്യുന്നതിന് വേണ്ടി സ്ഥാപന മേധാവിയുടെ / ചുമതലപ്പെടുത്തപ്പെട്ട ഉദ്യോഗസ്ഥന്റെ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യുകയും OTP വെരിഫിക്കേഷൻ പൂർത്തിയാക്കുകയും ചെയ്യേണ്ടതാണ്. പ്രധാനപ്പെട്ട വിവരങ്ങൾ സ്ഥാപനത്തിന്റെ മൊബൈൽ നമ്പറിലേക്ക് SMS നൽകുന്നതാണ്.

✅ ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് 2024-25 മുതൽ ലംപ്സം ഗ്രാന്റ്, എഡ്യൂക്കേഷൻ എയ്ഡ്, പ്രതിമാസ സ്റ്റൈപ്പന്റ് പദ്ധതികൾക്ക് 10% അധിക ധനസഹായം ലഭിക്കുന്നതാണ്. ഇതിനായി ഭിന്നശേഷി സർട്ടിഫിക്കറ്റ് സ്ഥാപനമേധാവി പരിശോധിച്ച് ഡിക്ലറേഷൻ നൽകണം.

✅ 2024-25 മുതൽ അൺ എയ്ഡഡ് സ്കൂളുകൾക്കുള്ള ഫീസ് റീ-ഇംബേഴ്സ്മെന്റ് പദ്ധതി ഇ-ഗ്രാന്റ്സ് പോർട്ടൽ മുഖേന നടപ്പിലാക്കുന്നതാണ്


No comments: