LSS/USS RESULT PUBLISHED..NMMS RESULT PUBLISHED......INTRA DIST TRANSFER LAST DATE 28/04/2024........TERMINAL SURRENDER PAY REVISION ARREAR 3rd UPDATED IN SPARK

27 Jun 2017

സംസ്ഥാനത്തെ സ്‌കൂള്‍ അധ്യാപകര്‍ക്കും അദ്ധ്യാപക തൊഴില്‍ അന്വേഷകര്‍ക്കും, നൈപുണ്യ പരിശീലനത്തിലൂടെ വിദേശ രാജ്യങ്ങളിലെ അന്താരാഷ്ട്ര നിലവാരമുള്ള സ്‌കൂളുകളില്‍ തൊഴില്‍ നേടാന്‍ തൊഴിലും നൈപുണ്യവും വകുപ്പ് അവസരമൊരുക്കുന്നു  
ഇതിനായി അപേക്ഷ ക്ഷണിച്ചു. സംസ്ഥാന നൈപുണ്യ വികസന മിഷനായ കേരള അക്കാഡമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സിന്റെയും (KASE), വിദ്യാഭ്യാസ സ്ഥാപനമായ സദ്ഭാവനയുടെയും സഹകരണത്തോടെ കോഴിക്കോട് വെള്ളിപറമ്പില്‍ ആരംഭിച്ച സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ എജ്യുക്കേഷന്‍ ആന്റ് ടീച്ചര്‍ ട്രെയിനിങ്ങിലാണ് (CRETT) പരിശീലനം. ബി.എഡ് ബിരുദധാരികളെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് മൂന്നു മാസത്തെ പ്രോഗ്രാം ഫോര്‍ അച്ചീവിംഗ് കോമ്പിറ്റന്‍സീസ് ഓഫ് എജ്യുക്കേഷന്‍ (PACE) പരിശീലന പദ്ധതി സംഘടിപ്പിക്കുന്നത്. ബി.എഡ് ഉള്‍പ്പെടെ എജ്യുക്കേഷനില്‍ യു.ജി.സി. അംഗീകരിച്ച ഏതെങ്കിലും ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി 40 വയസ്സ്. ആകെ സീറ്റുകള്‍ 20. പ്രവേശന പരീക്ഷയുടെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04952351660, 8086000196. Email: info@crett.in, web: www.crett.in

No comments: